ന്യൂഡല്‍ഹി: സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളോട് അവധിക്കാല ഇന്റേണ്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി അറിയിച്ചു.
മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനത്തില്‍ അദ്ദേഹത്തിന് നല്‍കുന്ന ആദരമാണ് ഇന്റേണ്‍ഷിപ്പ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വഛ്ഭാരത് പദ്ധതിയുടെ വേനല്‍ക്കാല ഇന്റേണ്‍ഷിപ്പിനായി വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇന്റേണ്‍ഷിപ്പില്‍ പങ്കെടുത്ത ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ക്ക് ദേശീയ തലത്തില്‍ പുരസ്‌കാരങ്ങളും നല്‍കും.
ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ഥികള്‍ക്ക് ഒരു ഗ്രാമത്തെ ദത്തെടുക്കാം. മെയ് 1നും ജൂലായ് 31 നുമിടയിലുള്ള ദിവസത്തില്‍ 100 മണിക്കൂറാണ് ഇന്റേണ്‍ഷിപ്പ് സമയം.