സ്വച്ഛ് ഭാരത് പദ്ധതി ; ഡല്‍ഹിയില്‍ ധനസഹായം നേടാനായത് 30% കുടുംബങ്ങള്‍ക്ക് മാത്രം

ഡല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ഡല്‍ഹിയില്‍ ധനസഹായം നേടാനായത് 30% കുടുംബങ്ങള്‍ക്ക് മാത്രം എന്ന് റിപ്പോർട്ടുകൾ .

ഒരു വീടിന് നാലായിരം രൂപയാണ് കക്കൂസ് നിര്‍മ്മിക്കാനായി സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നല്‍കുക.

ഈ തുകയക്ക് അപേക്ഷിച്ച് 70 ശതമാനം അപേക്ഷയും ഡല്‍ഹിയിലെ മുന്ന് മുന്‍സിപ്പാലിറ്റികള്‍ നിരസിച്ചു.

കക്കൂസ് നിര്‍മ്മിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് 40 ശതമാനം കുടുംബങ്ങള്‍ക്കും നേരത്തെ കക്കൂസ് ഉണ്ടെന്നും, സര്‍ക്കാരില്‍ നിന്ന് ഈ തുക കൈപ്പറ്റാനാണ് ഇവര്‍ രണ്ടാമതും അപേക്ഷ സമര്‍പ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

മറ്റ് അപേക്ഷകര്‍ക്ക് കക്കൂസ് നിര്‍മ്മിക്കാന്‍ ഭൂമിയില്ലെന്നും അധികൃതര്‍ പറഞ്ഞു. ഇതുവരെ 2,312 അപേക്ഷകളാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിശോധിച്ചത്.

വിശദമായ പരിശോധനകള്‍ക്ക് ശേഷം 1,643 പേരുടെ അപേക്ഷ തള്ളി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ അപേക്ഷ സമര്‍പ്പിച്ചതാണ് ഇത്രയധികം അപേക്ഷ തള്ളിപ്പോകാന്‍ കാരണമായതെന്ന് എസ്ഡിഎംസി കമ്മീഷണല്‍ പൂനീത് ഗോയല്‍ പറഞ്ഞു.

Top