സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം അഭ്രപാളിയിലേക്ക്

കേരളം കണ്ട ഏറ്റവും ധീരനായ പത്രപ്രവര്‍ത്തകന്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം അഭ്രപാളിയിലേക്ക്. ടൊവിനോ തോമസാണ് ചിത്രത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായി എത്തുന്നത്. കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍പോളാണ് തിരക്കഥാകൃത്ത്.

ദീര്‍ഘകാലമായുള്ള പഠനത്തില്‍ നിന്നാണ് സെബാസ്റ്റ്യന്‍ പോള്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. സ്വദേശാഭിമാനിയുടെ ജീവിതത്തിന്റെ സിനിമാറ്റിക്കായ ആവിഷ്‌കാരമായിരിക്കും ചിത്രമെന്ന് അദ്ദേഹം പറഞ്ഞു.

1878 മുതല്‍ 1916 വരെയുള്ള കാലഘട്ടം പുനര്‍സൃഷ്ടിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തിയത് മുതല്‍സ്വദേശാഭിമാനിയുടെ അന്ത്യം വരെയുള്ള കഥയില്‍ ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങളുണ്ട്. ഇവയെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. പ്രമോദ് പയ്യന്നൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top