തിരുവനന്തപുരം: വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് സ്വാമി അഗ്നിവേശ്. വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കൈയിലെ കളിപ്പാവയായെന്നും ഗുരുവിന്റെ ആശയമല്ല വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നതെന്നും സ്വാമി അഗ്നിവേശ് കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളിയുടെ യാത്രകൊണ്ട് ഹിന്ദുക്കള്‍ക്കോ കേരളത്തിനോ യാതൊരു ഗുണവുമില്ല. ജനനന്മയാണ് ലക്ഷ്യമെങ്കില്‍ വെള്ളാപ്പള്ളി മദ്യക്കച്ചവടം നിര്‍ത്തുകയാണ് വേണ്ടത്. ശ്രീനാരായണ ദര്‍ശനത്തിന് എതിരാണ് വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങളെന്നും സ്വാമി വ്യക്തമാക്കി.
നൗഷാദിന്റെ ആത്മത്യാഗത്തെ പരിഹസിച്ചത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ നൗഷാദിന്റെ കുടുംബത്തിന് നല്കിയ സഹായത്തിന് വര്‍ഗ്ഗീയ മാനംനല്കിയത് ഇടുങ്ങിയ ചിന്താഗതിമൂലമാണെന്നും സ്വാമി ചൂണ്ടിക്കാട്ടി.