swami aseemanand acquitted in 2007 ajmer dargah blast case

ജയ്പൂര്‍: അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയെ എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കി.

കേസില്‍ മറ്റു നാലുപേരെയും കുറ്റവിമുക്തരാക്കി. ജയ്പൂരിലെ പ്രത്യേക എന്‍ ഐ എ കോടതിയുടേതാണ് വിധി.

കേസില്‍ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് വിധിച്ചു. സുനില്‍ ജോഷി, ഭവേഷ് പട്ടേല്‍ ദേവേന്ദ്ര ഗുപ്ത എന്നിവരാണ് കുറ്റക്കാര്‍. ഇതില്‍ സുനില്‍ ജോഷി മരണമടഞ്ഞു. മറ്റുള്ളവരുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ സ്വാമി അസീമാനന്ദയെന്നാണ് എന്‍ഐഎ വ്യകതമാക്കിയിരുന്നത്. ഇതിനുള്ള തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അസീമാനന്ദക്കെതിരെയുള്ള തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.

2007 ഓക്ടോബര്‍ 11നാണ് അജ്മീറില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top