സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചകേസ് ക്രൈംബ്രാഞ്ചിന് ;ശുപാര്‍ശ ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചകേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ റേഞ്ച് ഐജി മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറി. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപടി.

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

സ്വാമിക്കെതിരെ മൊഴി നല്‍കിയതു പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സിബിഐയ്ക്കു കൈമാറണമെന്നും കാട്ടി പെണ്‍കുട്ടിയും കോടതിയെ സമീപിച്ചിരുന്നു.

കേസ് നാളെ കോടതി പരിഗണിക്കും. റിമാന്‍ഡ് കസ്റ്റഡിയില്‍ കഴിയുന്ന സ്വാമിയുടെ ജാമ്യാപേക്ഷയും നാളെയാണു പരിഗണിക്കുക.

Top