തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. എല്‍ എസ് ഷിബുവിനെയാണ് മാധ്യമങ്ങളോട് സംസാരിച്ചെന്ന പേരില്‍ സസ്പെന്‍ഡ് ചെയ്തത്. സ്വപ്ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയത് ഷിബുവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു.
നിലവില്‍ എയര്‍ഇന്ത്യയുടെ ഹൈദരാബാദിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് യൂണിറ്റിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. എല്‍ എസ് ഷിബുവിനെതിരെ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്.