ലൈഫ് മിഷൻ കേസ്; സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും. രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫിസിൽ എത്തണമെന്നാണ് നിർദ്ദേശം.

കേസിൽ സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. ലൈവ് മിഷൻ പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉൾപ്പെടെ ഉള്ളവർക്ക് കൈക്കൂലി നൽകി എന്ന് യുണിടക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു.

കേസിൽ സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷൻ സിഇഒ യു.വി ജോസ്, സന്തോഷ് ഈപ്പൻ എന്നിവർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി അനുമതി നൽകിയതിനെ തുടർന്നാണ് സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചത്.

Top