തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് തരത്തിലുള്ള മാധ്യമ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്, അത് കൃത്യമായി നടക്കട്ടെ. എവിടെയൊക്കെയാണോ അവര്‍ക്ക് പോകേണ്ടത്.
അവര്‍ അവരുടെ ഭാഗമായിട്ട് കാര്യം പറയുന്നുണ്ട്. അതില്‍ ഏതാണ് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നുണ്ട്. എന്‍ഐഎ പറഞ്ഞതാണോ മാധ്യമം പറഞ്ഞതാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്‍ഐഎ പറഞ്ഞതിനപ്പുറം മാനം ചാര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു. എന്‍ഐഎ പറഞ്ഞത് എന്‍ഐഎ പറഞ്ഞത് തന്നെ.
മുഖ്യമന്ത്രി സ്വര്‍ണ്ണം കടത്താന്‍ കൂട്ടുനിന്നെന്നാണോ ശ്രമിക്കുന്നത്. എത്ര അധ്വാനിച്ചാലും അത് നടക്കില്ല. നാടിന്റെ പൊതുബോധം മാറ്റാനാവുമോ എന്നാണ് നിങ്ങള്‍ ശ്രമിക്കുന്നത്. ഉപജാപക സംഘത്തിന്റെ വക്താക്കളാവുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കും എന്നെ കുറിച്ച് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചുപറയുന്നത്.
ഏത് നിന്ദ്യമായ നിലപാടും സ്വീകരിക്കുന്നു. എനിക്കിതിലൊന്നും ആശങ്കയില്ല. നാട്ടുകാര്‍ക്കും അറിയാം. കൃത്യമായ അന്വേഷണം നടക്കട്ടെ. സ്വാഭാവികമായ ചോദ്യമാണോ ഉണ്ടായത്. സ്വാഭാവിക ചോദ്യമാമെങ്കില്‍ ഉദ്യോഗസ്ഥനില്‍ ഒതുങ്ങിനില്‍ക്കും. ചില മാധ്യമങ്ങളുടെ തലക്കെട്ടും റിപ്പോര്‍ട്ടും വ്യത്യസ്തം. എന്താണ് ഉദ്ദേശം. വേറെ പലര്‍ക്കും മറ്റ് പല ഉദ്ദേശവും കാണും. രാഷ്ട്രീയമായി എന്നെ തകര്‍ക്കാനുള്ള ശക്തികളുണ്ടാവും. അവരുടെ കൂടെ നിന്നുകൊടുക്കണോ. സാധാരണ നിലയ്ക്കുള്ള മാധ്യമ ധര്‍മ്മം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.