സ്വപ്‌ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബില്‍ നിന്ന്

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബിലെ സ്ഥാപനത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. ദേവ് എജ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് സ്വപ്ന വ്യാജസര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചത്. സര്‍ട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് നല്‍കാന്‍ ഇടനില നിന്നത് തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്യൂക്കേഷന്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനമാണ്.

മുംബൈയിലെ ഡോ.ബാബ സാഹിബ് സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്നക്ക് ലഭിച്ചിരുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന ജോലി നേടിയത്. 2017 ലാണ് ഈ സര്‍ട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് കിട്ടിയത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സ്വപ്ന ഒരു ലക്ഷത്തിലധികം രൂപ നല്‍കിയിരുന്നു.

Top