സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യം

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക അര്‍ഹതയുണ്ടെന്ന് കോടതി വിലയിരുത്തി.

എന്നാല്‍ എന്‍ഐഎയുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. നേരത്തെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിലും സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

Top