ആദ്യം ഡമ്മി പരീക്ഷിച്ച് പ്രതികള്‍ ; 230 കിലോ സ്വര്‍ണം കടത്തിയതായി കണ്ടെത്തല്‍

കൊച്ചി: സ്വപ്നയും സംഘവും സംസ്ഥാനത്തേക്ക് 230 കിലോ സ്വര്‍ണം കടത്തിയതായി കണ്ടെത്തല്‍. എന്നാല്‍, പിടിച്ചെടുത്തത് 30 കിലോ സ്വര്‍ണം മാത്രമാണ്. 200 കിലോ സ്വര്‍ണത്തിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നയതന്ത്രബാഗിലൂടെ പ്രതികള്‍ സ്വര്‍ണം കടത്തിയത് പരീക്ഷിച്ച് ഉറപ്പിച്ചശേഷം മാത്രമായിരുന്നു. സ്വര്‍ണക്കടത്തിനുമുന്‍പ് ഡമ്മി ബാഗ് എത്തിച്ച് പരീക്ഷണം നടത്തിയാണ് തട്ടിപ്പിന്റെ വിജയപരാജയം പ്രതികള്‍ വിലയിരുത്തിയത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് നയതന്ത്രചാനല്‍ വഴി ഡമ്മി ബാഗ് കടത്തിയത്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്.

ഡമ്മി വിജയിച്ചതിനെത്തുടര്‍ന്ന് പല തവണയായി 230കിലോ സ്വര്‍ണമാണ് കടത്തിയത്. വീട്ടുപകരണങ്ങള്‍ എന്ന പേരിലാണ് സംഘം 200 കിലോ സ്വര്‍ണം കടത്തിയത്. ഇതില്‍ 30 കിലോഗ്രം സ്വര്‍ണം മാത്രമാണ് പിടികൂടിയത്. ബാക്കിവരുന്ന 200 കിലോ സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സ്വപ്ന സുരേഷും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്നും കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. സ്വര്‍ണം പിടിച്ചെടുത്ത ബാഗിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതില്‍ 30 കിലോ സ്വര്‍ണം ഉണ്ടായിരുന്നു. ഇത്തരത്തില്‍ വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണം ഒഴുകിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്. താനാണ് ബാഗേജ് ക്ലിയര്‍ ചെയ്തിരുന്നതെന്ന് സരിത്ത് കസ്റ്റംസിനോട് സമ്മതിച്ചിട്ടുമുണ്ട്.

ഫൈസല്‍ ഫരീദിനെ പോലുള്ള നിരവധി ആളുകള്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ സ്വര്‍ണം അയച്ചിട്ടുണ്ട്. അവരെ സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്ത മാക്കി. ഇതിനിടെ സ്വപ്ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്ന് കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

Top