പറയാത്ത കാര്യങ്ങള്‍ സഖാവിനു മേല്‍ കെട്ടിവയ്ക്കുന്നത്; മണിയെ പിന്‍തുണച്ച് സ്വരാജ്

swaraj

തിരുവനന്തപുരം: പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരേ മന്ത്രി എം.എം.മണി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തെ ന്യായീകരിച്ച് എം.സ്വരാജ് എംഎല്‍എ.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎം മണിയെ പിന്‍തുണച്ച് സ്വരാജ് രംഗത്തെത്തിയത്.
ദുഷ്ടബുദ്ധികള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാവുന്ന തരത്തില്‍ പ്രസംഗിച്ച മണിയെ വിമര്‍ശിക്കാം. പക്ഷേ, പറയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് അനീതിയും തെമ്മാടിത്തവുമാണെന്ന് സ്വരാജ് പറഞ്ഞു.

പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധമായൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. പൊമ്പിള ഒരുമൈ നടന്നു…എന്ന പരാമര്‍ശം ആ കാലത്തെ അടയാളപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. പ്രസംഗത്തില്‍ മണി വിമര്‍ശിച്ചത് ഉദ്യോഗസ്ഥ മേധാവികളെയും മാധ്യമപ്രവര്‍ത്തകരെയുമാണ്.

ചില മാധ്യമങ്ങളുടെ പേരെടുത്ത് വിമര്‍ശിച്ചെങ്കിലും അതൊന്നും മാധ്യമങ്ങള്‍ നല്‍കി കണ്ടില്ലെന്നും എം.സ്വരാജ് ഫേസ്ബുക്കില്‍ വിമര്‍ശിക്കുന്നു.
(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…)

Top