ന്യൂഡല്‍ഹി : വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയുമായി കൂടിക്കാഴ്ച നടത്തി.
തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മൂണിനൊപ്പം മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും, ഉദ്യോഗസ്ഥരും, ക്യാപ്റ്റന്‍മാരും എത്തിയിരുന്നു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഇന്ത്യയിലേക്ക് എത്തിയത്. ഞായറാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. അടുത്ത ദിവസം നടക്കാനിരിക്കുന്ന ഇന്ത്യ-കൊറിയ ബിസിനസ്സ് ഫോറത്തില്‍ പങ്കെടുക്കാനാണ് മൂണ്‍ ഇന്ത്യയില്‍ എത്തിയത്.
മൂണിനെയും അദ്ദേഹത്തിന്റെ ഭാര്യ കിം ജംഗ് സൂക്കിനെയും വിദേശകാര്യ ജനറല്‍ വി.കെ. സിംഗാണ് സ്വീകരിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് മൂണ്‍ ഗാന്ധി സ്മൃതിയില്‍ സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൂണ്‍ ജെ ഇന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഇരുവരും ചേര്‍ന്ന് ഗാന്ധി സ്മൃതി സന്ദര്‍ശിക്കുക. കൂടാതെ നോയിഡയിലെ സാംസംഗ് പ്ലാന്റിലും ഇരുവരും ചേര്‍ന്ന് സന്ദര്‍ശനം നടത്തും. ജൂലൈ 10 ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മൂണ്‍ പങ്കെടുക്കുന്നതാണ്. ശേഷം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി മോദിയുമായി മൂണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഇരു നേതാക്കളും തമ്മില്‍ ചില കരാറുകളില്‍ ഒപ്പിടുമെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്കു ശേഷം വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ വിരുന്ന് സംഘടിപ്പിക്കുന്നതാണ്. തുടര്‍ന്ന് ജൂലൈ 11 ന് മൂണ്‍ ന്യൂ ഡല്‍ഹിയിലേയ്ക്ക് തിരിക്കും.
2015 മേയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറിയയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഇന്ത്യ-റോക്ക് ബന്ധം ഉയര്‍ത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്ര പ്രധാനമായ പല പങ്കാളിത്തത്തിനും വഴി വെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഈ ചര്‍ച്ച വഴി വെച്ചു.
സന്ദര്‍ശനത്തിന്റെ മറ്റൊരു പ്രധാനവശം എന്നു പറയുന്നത് പങ്കാളിത്തം വിപുലപ്പെടുത്തുന്നതിന് പുതിയ മേഖലകള്‍ തുറക്കുക എന്നതാണ്. പ്രത്യേകിച്ചും സാമ്പത്തിക മേഖലയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ കഴിഞ്ഞ വര്‍ഷം 20 ബില്യണ്‍ യുഎസ് ഡോളറായിരുന്നു നിക്ഷേപം ഉണ്ടായിരുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ’, ‘സ്‌കില്‍ ഇന്ത്യ’, ‘ഡിജിറ്റല്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ട് അപ് ഇന്ത്യ’ തുടങ്ങിയ ഇന്ത്യയുടെ മുഖ്യപദ്ധതികളില്‍ റോക്ക് എന്നും പങ്കാളിത്തം വഹിക്കുന്നുണ്ട്.
10 ബില്ല്യണ്‍ ഡോളറിന്റെ ധനസഹായ ക്രമീകരണം ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി റോക്ക് ചെയ്തു നല്‍കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കുന്നതിലൂടെ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ശക്തപ്പെടുത്തുകയും അതിലൂടെ രാജ്യങ്ങളുടെ പുരോഗതി കൈവരിക്കാനുമാകും.