തിരുവന്തപുരം: എം.സ്വരാജ് എം.എല്‍.എ യുടെ ഇടപെടലിനെ തുടര്‍ന്ന് വിദ്യാലയങ്ങളിലെ സോഷ്യോ കൗണ്‍സിലര്‍മാരുടെ ശബളം 50% വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
കൗണ്‍സലര്‍മാരുടെ ശമ്പളം 50 % വര്‍ദ്ധിപ്പിക്കുന്നതിനും 5 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് അധികമായി ആയിരം രൂപ അനുവദിക്കാനും എം സ്വരാജ് എംഎല്‍എയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് സാധിച്ചത്.
കാറ്റഗറി ഉത്തരവില്‍ സോഷ്യോ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തുന്ന കാര്യം അധികം വൈകാതെ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്‍ഡ് കൗണ്‍സിലേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.
ഇവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട എം സ്വരാജ് ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടുകയും വിഷയം ധനകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നാണ് അനുകൂല തീരുമാനമുണ്ടായത്.
സോഷ്യോ കൗണ്‍സലര്‍മാര്‍ക്ക് ആദ്യമായാണ് ഇത്രയധികം ശമ്പള വര്‍ധനവ് അനുവദിക്കുന്നത്. ഉത്തരവിറങ്ങാതിരിക്കാന്‍ ചില ഇടപെടലുകള്‍ അണിയറയില്‍ നടന്നിരുന്നെങ്കിലും എംഎല്‍എ വാശിപിടിച്ചതിനാല്‍ അക്കാര്യം വിലപോയില്ല.