നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്‌റോഷനിലെ തേപ്പുകാരിയെ ആരും മറന്നു കാണില്ല.നടി സ്വാസികയായിരുന്നു ആ തേപ്പുകാരി. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്വാസിക. നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചുമറിയംജോസാണ് സ്വാസികയുടെ പുതിയ ചിത്രം.
‘കട്ടപ്പനയിലെ’ തേപ്പുകാരിയായല്ല ഭര്‍ത്താവിനെ സ്നേഹിക്കുന്ന പൊസസീവ് ആയ വീട്ടമ്മയുടെ വേഷമാണ് ‘പൊറിഞ്ചു മറിയം ജോസി’ ലെ തന്റെ കഥാപാത്രമെന്നാണ് സ്വാസിക പറയുന്നത്. പൊറിഞ്ചു, മറിയം, ജോസ് എന്നീ മൂന്ന് പേരുടെ കഥ പറയുന്ന ചിത്രത്തില്‍ ജോസായി എത്തുന്നത് ചെമ്പന്‍ വിനോദാണ്. ജോസിന്റെ ഭാര്യയായാണ് സ്വാസിക എത്തുന്നത്.
ഭര്‍ത്താവിനെ വളരെയധികം സ്നേഹിക്കുന്ന പൊസസീവ് ആയ ഒരു നാടന്‍ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിലേത്. ജോഷി ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് വലിയ കാര്യമാണ് താരം പറഞ്ഞു. നായിക പ്രാധാന്യമുള്ള വേഷങ്ങളേക്കാള്‍ ചെറുതാണങ്കിലും, കംഫര്‍ട്ടായിട്ടുളള വേഷങ്ങളാണ് കൂടുതലും ചെയ്തിരിക്കുന്നത്. ചെറിയ വേഷങ്ങളാണെങ്കിലും അത് പ്രേഷക ശ്രദ്ധ നേടിയിട്ടുമുണ്ട്. കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞു.
സീരിയല്‍ രംഗത്ത് സജീവമായിരുന്ന സ്വാസിക അയാളും ഞാനും തമ്മില്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടക്കുന്നത്. എന്നാല്‍ ‘കട്ടപ്പനയിലെ ഋതിക് റോഷന്‍’ എന്ന ചിത്രത്തിലെ തേപ്പുകാരിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.