കൊച്ചി: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സിറ്റിങ്ങില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ മാധ്യമങ്ങളെ അനുവദിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോഴും മാധ്യമങ്ങളെ ഓണ്‍ലൈന്‍ സിറ്റിംഗില്‍ അനുവദിച്ചിരുന്നില്ല.
തുടര്‍ന്ന് ഉച്ചയ്ക്ക് കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴും മാധ്യമങ്ങളെ അനുവദിച്ചില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മാധ്യമങ്ങളെ അനുവദിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയതായി അറിയിപ്പ് ലഭിച്ചത്.
അതേസമയം, 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചു.