പനാജി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഗോവയിലെ എംഎല്‍എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മിഷേല്‍ ലോബോ അറിയിച്ചു.
കോണ്‍ഗ്രസ് വിട്ടെത്തിയ ബാബു കവലേക്കര്‍, ബാബുഷ് മോണ്‍സ്രെട്ട, ഫിലിപ്പ് റോഡ്രിഗ്‌സ് എന്നിവരെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
പ്രമോദ് സാവന്ത് ഇന്നലെ ഘടകകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്നു മന്ത്രിമാരോടും ഒരു സ്വതന്ത്രനോടും രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഗോവ ഫോര്‍വേഡിന്റെ വിജയ് സര്‍ദേശായി,ജയേഷ് സാല്‍ഗനോക്കര്‍,വിനോദ് പാല്‍നേക്കര്‍ എന്നിവര്‍ക്കും ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ റോഹന്‍ കോണ്ടെയ്ക്കുമാണ് മന്ത്രിസ്ഥാനം നഷ്ടമാകുക. മുഖ്യമന്ത്രിയുടെ ആവശ്യം എന്‍ ഡി എ മുന്നണിയുടെ താല്‍പര്യത്തിന് എതിരാണെന്നും ബിജെപി ദേശീയ നേതൃത്വത്തോട് പരാതിപ്പെടും എന്നും ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.