ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനതാദള്‍ നേതാവ് എച്ച്.ഡി.കുമാരസ്വാമിയെ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചു. വൈകിട്ട് 7.30ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച കുമാരസ്വാമി തന്നെയാണ് ഈ വിവരം അറിയിച്ചത്. തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മായാവതി, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, മമതാ ബാനര്‍ജി തുടങ്ങിയ പ്രമുഖ നേതാക്കളെയെല്ലാം സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
കുമാരസ്വാമി കന്നഡ നാടിന്റെ മുഖ്യമന്ത്രിയാകുമെന്നുറപ്പായതോടെ കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വരയാകും ഉപമുഖ്യമന്ത്രിയെന്നുള്ള വിവരങ്ങളും പുറത്തുവന്നു. കോണ്‍ഗ്രസ്ജെഡിഎസ് സഖ്യത്തിന്റെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡി.കെ.ശിവകുമാറും മന്ത്രിസഭയിലെത്തും.