നീന്തല്‍ താരം മാന പട്ടേല്‍ ഒളിമ്പിക്‌സിന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ നീന്തല്‍ താരം മാന പട്ടേല്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി. ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ഇന്ത്യന്‍ ആദ്യ വനിതാ നീന്തല്‍ താരമാണ് മാന പട്ടേല്‍. 100 മീറ്റര്‍ ബാക്ക്‌സ്ട്രാക്കിലാണ് താരം, യൂണിവേഴ്‌സാലിറ്റി ക്വാട്ടയിലൂടെ യോഗ്യത നേടിയത്.

മലയാളിയായ സാജന്‍ പ്രകാശ്, ശ്രീഹരി നടരാജന്‍ എന്നിവര്‍ക്ക് ശേഷം ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ നീന്തല്‍ താരമാണ്. യൂറോപ്യന്‍ മീറ്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാന പട്ടേലിന് ടോക്കിയോ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ യൂണിവേഴ്‌സല്‍ ക്വാട്ടയില്‍ അനുമതി നല്‍കണമെന്ന്് സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലോക നീന്തല്‍ ഫെഡറേഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് ലോക നീന്തല്‍ ഫെഡറേഷന്‍ അംഗീകരിച്ചു.

അഹമ്മദാബാദില്‍ നിന്നുളള ഇരുപത്തിയൊന്നുകാരിയായ മാന പട്ടേല്‍ ഒളിമ്പിക്‌സ് നീന്തില്‍ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലാണ് മത്സരിക്കുക.

Top