അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ പന്നിപ്പനിമൂലം മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
ഇതോടെ കഴിഞ്ഞ എട്ട് മാസത്തിനിടെ സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 343 ആയി.
3447 പേരാണ് സംസ്ഥാനത്ത് പന്നിപ്പനിക്ക് ചികിത്സ തേടിയിട്ടുള്ളത്. രോഗനിയന്ത്രണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് സഹായം തേടിയിട്ടുണ്ട്.