ബാസേൽ: സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററിന് എട്ടാം സ്വിസ് ഇന്‍ഡോര്‍ കിരീടം.
അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പൊട്രോയെ പരാജയപ്പെടുത്തിയാണ് ഫെഡറർ കീരീടം നേടിയത്.
6-7 (5-7), 6-4, 6-3 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
ഫെഡററുടെ കരിയറിലെ 95–ാം കിരീടമാണിത്.
ടൈബ്രേക്കര്‍ വരെ നീണ്ട ആദ്യ സെറ്റ് വരാനിരിക്കുന്ന വലിയ പോരാട്ടത്തിന്റെ സൂചന നല്‍കിയെങ്കിലും ഫെഡററിന്റെ മികവിന് മുന്നില്‍ പെട്രോ പതറി.
രണ്ടാം സെറ്റ് 6-4 നേടിയ ഫെഡറർ മൂന്നാം സെറ്റും പിടിച്ചടക്കിയതോടെ ഡെൽപെട്രോ കീഴടങ്ങി.
2012,2013 വർഷങ്ങളിൽ ഫെഡററെ കീഴടക്കി പൊട്രോ കിരീടം നേടിയിരുന്നു.