ജോലിക്കാര്‍ക്ക് മിനിമം വേതനം ഏറ്റവും കൂടുതല്‍ നല്‍കുന്ന രാജ്യമാകാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്. മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക് (25ഡോളര്‍) കൂലി നല്‍കാനാണ് തീരുമാനം. അതായത് ശരാശരി 1,839 രൂപയാകും മിനിമം വേതനം. ദാരിദ്രത്തിനെതിരെ പോരാടുക, സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇങ്ങനൊരു തീരുമാനമെടുത്തത്.
പുതുക്കിയ വേതന വ്യവസ്ഥയോട് യോജിച്ച് ജനീവ നഗരത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് അടുത്തമാസ ഒന്നുമുതല്‍ കാന്റണില്‍ പുതുക്കിയ വേതനം നിലവില്‍വരും. കൊവിഡ് വ്യാപനം സമ്പദ്ഘടനയെ കാര്യമായി ബാധിച്ചെങ്കിലും സ്വിറ്റ്‌സര്‍ലാന്‍ഡ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണ്. 2020ലെ ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെതന്നെ ഏറ്റവും ചെലവേറിയ പത്താമത്തെ നഗരമാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവ.