മലയാളത്തില്‍ എക്കാലത്തും മുന്‍നിരയില്‍ നില്‍ക്കുന്ന സംവിധായകരില്‍ ഒരാളാണ് ശ്യാം പ്രസാദ്. നിരവധി ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിവിന്‍ പോളിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തിയ ഹേ ജൂഡ് ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. എഴുത്തുകാരി സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കുന്നത്. സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വ്യത്യസ്ത മുഖങ്ങളാണ് നോവലില്‍ പ്രതിപാദിക്കുന്നത്.
ഒരേ കടല്‍ ആയിരുന്നു മമ്മൂട്ടിയും ശ്യാം പ്രസാദും ഒന്നിച്ച ചിത്രം. ഐഎഫ്എഫ്‌ഐ ഇന്ത്യന്‍ പനോരമ ഉള്‍പ്പെടെയുള്ള ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. ശ്യാം പ്രസാദിന്റെ മകന്‍ വിഷ്ണുവായിരിക്കും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മുംബൈ പരസ്യ കമ്പനിയായിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്.