എണ്‍പതുകളുടെ അവസാനം തെന്നിന്ത്യന്‍ സിനിമാ ലോകത്തെക്ക് പിച്ചവെച്ചെത്തിയ ബേബി ശ്യാമിലി , ഒരു ഇടവേളക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ നായിക പദവിയില്‍ ചുവടുറപ്പിച്ചതിനു പിന്നാലെ ഇതാ ഒറിയന് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. ചിത്രത്തിന്റെ ഭുരിഭാഗവും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്.
ഉപരിപഠനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തുന്ന ശ്യാമിലി ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ചാക്കോ ബോബന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘വള്ളിം തെറ്റി പുള്ളിം തെറ്റി’ എന്ന ചിത്രത്തിനു ശേഷം തമിഴില്‍ വിക്രം പ്രഭു നായകനായെത്തുന്ന ‘വീര ശിവാജി’ ആണ് ശ്യാമിലി നായികയാകുന്ന അടുത്ത ചിത്രം.
സിദ്ധാര്‍ഥ് നായകനായ ‘ഓയ്’ എന്ന തെലുങ്ക് ചിത്രമാണ് ശ്യാമിലി നായികയായെത്തിയ ആദ്യ ചിത്രം. മമ്മൂട്ടിയും മോഹന്‍ലാലും ജൂഹിചൗളയും ഉള്‍പ്പെടെ വന്‍ താരനിര അഭിനയിച്ച ഹരികൃഷ്ണന്‍സ് ആയിരുന്നു ബാലതാരം എന്ന നിലയില്‍ ശ്യാമിലിയുടെ അവസാന ചിത്രം. പിന്നീട് പഠനാനന്തരം സിനിമവിട്ടു നിന്നതാരം മടങ്ങിയെത്തിയത് നായികയായിട്ടായിരുന്നു.