സിഡ്‌നി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കനത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നതിനാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സാമ്പത്തിക പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു.
17, 600 മില്യണ്‍ ഡോളറിന്റെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി താഴ്ന്ന വരുമാനക്കാരുടെ അക്കൗണ്ടുകളിലേക്ക് 750 ഡോളര്‍ വീതം മാര്‍ച്ച് 31നകം നല്‍കും. മാത്രമല്ല ചെറുകിട ഇടത്തരം ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇരുപത്തയ്യായിരം ഡോളര്‍ വരെ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികളടക്കമുള്ളവര്‍ക്കും ഈ സാമ്പത്തിക ഉത്തേജക പാക്കേജ് സഹായമായി തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം,ഓസ്ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു.ഓസ്ട്രേലിയയില്‍ ഇതുവരെ 375 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.