നരച്ച താടിയും മുടിയുമായി അമിതാഭ് ബച്ചന്‍; സ്യേ രാ നരസിംഹ റെഡ്ഡിയുടെ ഫസ്റ്റ്‌ലുക്ക് കാണാം

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ 76-ാം ജന്മദിനത്തില്‍ തെലുങ്ക് ചിത്രം സ്യേ രാ നരസിംഹ റെഡ്ഡിയിലെ താരത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. സ്വാതന്ത്ര സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതം പറയുന്ന പിരീഡ് ഡ്രാമയാണ് ഇത്. ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തിലാണ് ബിഗ് ബി എത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ ടീസറും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ചുക്കിച്ചുളിഞ്ഞ മുഖവും നരച്ച താടിയും മുടിയും കാവി വേഷവുമായാണ് ബിഗ് ബി പ്രത്യക്ഷപ്പെടുന്നത്.

നയന്‍താര, കിച്ച സുദീപ്, തമന്ന ഭാട്ടിയ, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിരഞ്ചീവിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കോനിഡെല പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദിയാണ്.

Top