അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റിലെ ചാമ്പ്യന്മാരെ ഇന്നറിയാം. ഫൈനലില്‍ ഇന്ന് ബറോഡയും തമിഴ്നാടുമാണ് ഏറ്റുമുട്ടുന്നത്. തമിഴ്നാടിനെ ദിനേശ് കാര്‍ത്തിക്കും ബറോഡയെ കേദാര്‍ ദേവ്ധറും നയിക്കും. ടൂര്‍ണമെന്‍റില്‍ തോൽവി അറിയാത്ത ഇരുടീമുകളും ഏഴ് മത്സരം വീതം ജയിച്ചാണ് ഫൈനലിലെത്തിയത്.
2007ലാണ് അവസാനമായി തമിഴ്നാട് മുഷ്താഖ് അലി ട്രോഫി കിരീടം ചൂടിയത്. മികച്ച ഫോമിലുള്ള സ്‌പിന്നര്‍ സായികിഷോര്‍ ആണ് തമിഴ്നാടിന്‍റെ തുറുപ്പുചീട്ട്. അഹമ്മദാബാദിൽ രാത്രി ഏഴിന് ഫൈനല്‍ തുടങ്ങും. കൊവിഡ് 19 പ്രതിസന്ധികള്‍ക്കിടെ 38 ടീമുകള്‍ക്ക് ബയോ-ബബിള്‍ സംവിധാനമൊരുക്കിയാണ് ബിസിസിഐ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്.