സഹതാപമാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിന്റെ മുഖ്യഘടകം; എം.എ ബേബി

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സഖാവ് ജെയ്ക് സി. തോമസിന് ഉണ്ടായ പരാജയം ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പാടേ അപ്രതീക്ഷിതമല്ല. എന്നാല്‍ വോട്ടിംഗില്‍ ഇത്രവലിയ അന്തരം എങ്ങനെ ഉണ്ടായി എന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സഹതാപഘടകം, ബിജെപിയുടേതടക്കം ഇടതുപക്ഷവിരുദ്ധ വോട്ടുകളുടെ ഏകീകരണം തുടങ്ങിയവ എങ്ങനെ പ്രവര്‍ത്തിച്ചു എന്നും വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിന്റെ കാരണങ്ങള്‍ പാര്‍ട്ടിയും എല്‍.ഡി.എഫും വിശദമായി പരിശോധിക്കും. ജനവിശ്വാസം കൂടുതല്‍ നേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുംഎല്ലാവിധ വര്‍ഗീയതയെയും പ്രീണിപ്പിച്ചായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന അപഹാസ്യമായ യുഡിഎഫ് തന്ത്രത്തെ കേരളജനത വൈകാതെ തിരിച്ചറിയുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Top