ഡമാസ്‌കസ്: സിറിയന്‍ നഗരമായ ആലപ്പോ നഗരത്തില്‍ വിമതരും സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടം തുടരുന്നു. വിമതമേഖല പിടിച്ചെടുക്കുന്നതിന് സിറിയന്‍ സൈന്യം വന്‍പോരാട്ടമാണ് നടത്തുന്നത്. ഇതിനിടെ ആലപ്പോയിലെ ആയുധ കേന്ദ്രം ആക്രമിച്ച് പ്രദേശം നിയന്ത്രണത്തിലാക്കാനുള്ള വിമതരുടെ നീക്കം സൈന്യം പരാജയപ്പെടുത്തി. സൈനിക ആക്രമണത്തില്‍ നൂറോളം വിമത പോരാളികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആലപ്പോയുടെ കിഴക്കന്‍ മേഖലകള്‍ വിമതരുടെ അധീനതയിലാണ്.
വിമതരുടെ നിയന്ത്രണത്തിലുള്ള ആലപ്പോയില്‍ പത്തുലക്ഷത്തിലേറെ ആളുകള്‍ കുടുങ്ങിയിരുന്നു. ഈ പ്രദേശങ്ങള്‍ പിടിച്ചടക്കിയ സര്‍ക്കാര്‍ ഭൂരിഭാഗം പേരെയും മോചിപ്പിച്ചിരുന്നു. റഷ്യന്‍ യുദ്ധവിമാനങ്ങളുടെ സഹായത്തോടെയാണ് സൈന്യം ആക്രമണം നടത്തുന്നത്.