സിറിയയില്‍ വീണ്ടും ബോംബാക്രമണം നടത്തി അമേരിക്ക

ഡമാസ്‌കസ്: സിറിയയില്‍ വീണ്ടും ബോംബാക്രമണം നടത്തി അമേരിക്ക. കഴിഞ്ഞ മാസമാണ് ട്രംപ് സിറിയയില്‍ നിന്ന് രണ്ടായിരം സൈനിക ട്രൂപ്പുകളെ മടക്കുകയാണെന്ന് അറിയിച്ചത്. സൈന്യം പിന്‍വാങ്ങുമെന്ന് അറിയിച്ചിട്ടും അമേരിക്കയുടെ ബോംബാക്രമണം തുടരുകയാണ്.

അല്‍ കഷ്മാഗിലാണ് കഴിഞ്ഞ ആഴ്ചയില്‍ ഐ.എസും യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും തമ്മില്‍ പോരാട്ടമുണ്ടായത്. 50,000 മുതല്‍ 60,000 വരെ ജനങ്ങളാണ് ഈ പ്രദേശങ്ങളില്‍ ശേഷിക്കുന്നത്. ഓപ്പറേഷന്‍ റൌണ്ട് അപ്പിന്റെ ഭാഗമായാണ് കഴിഞ്ഞ നവംബര്‍ മുതല്‍ ഈ പ്രദേശത്ത് അമേരിക്ക ബോംബാക്രമണങ്ങള്‍ ആരംഭിച്ചത്.

ഇറാഖിലെ ഹജിനുമായി അതിര്‍ത്തി പങ്കെടുന്ന പ്രദേശമാണിത്. കുര്‍ദിഷ് സൈന്യത്തോട് പരാജയപ്പെടുന്നതു വരെ ഐ.എസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഹജിന്‍. ഇവിടെ നിന്നാണ് ഐ.എസ് ഭീകരര്‍ യുഫ്രട്ടീസ് തീരത്തുള്ള സിറിയന്‍ ഗ്രാമങ്ങളിലേക്ക് ചുവടുറപ്പിച്ചത്.

Top