ട്രംപ്-പുടിന്‍ ആദ്യ ചര്‍ച്ച, സിറിയയില്‍ വെടിനിര്‍ത്താന്‍ അമേരിക്ക-റഷ്യ കരാര്‍

ഹാംബര്‍ഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വാളാദിമിര്‍ പുടിനും ആദ്യമായി നേരിട്ട് ചര്‍ച്ച നടത്തി.

ജി 20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. സിറിയയില്‍ വെടിനിര്‍ത്തലിനു ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിരിക്കും.

ഇരു രാജ്യങ്ങളും സിറിയയുമായി അതിര്‍ത്തി പങ്കിടുന്നതു പരിഗണിച്ചാണ് കരാറില്‍ കക്ഷിയാകുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Top