ഇസ്താംബൂള്‍: സിറിയയിലെ ആഭ്യന്തരസംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കായി കൈകോര്‍ത്ത് തുര്‍ക്കിയും റഷ്യയും ഇറാനും. ചര്‍ച്ചകള്‍ക്ക് തുര്‍ക്കി ആതിഥേയത്വം വഹിക്കും.ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തുര്‍ക്കിയിലെത്തി. സിറിയയിലെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്.
സിറിയയില്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന നിലപാടാണ് ഇറാന്റെയും റഷ്യയുടെയും. മറുവശത്ത് തുര്‍ക്കിയാകട്ടെ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്ന പ്രതിപക്ഷത്തിനൊപ്പവും. കഴിഞ്ഞ ഒരു വര്‍ഷമായി ആഭ്യന്തരസംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷം നടത്തിവരുന്നുണ്ട്.
സിറിയയില്‍ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യങ്ങളാണ് ഇറാനും റഷ്യയും തുര്‍ക്കിയും. ഒപ്പം മേഖലയിലെ അമേരിക്കയുടെ ഇടപെടലിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു ഈ മൂന്ന് രാജ്യങ്ങളും. ഏഴ് വര്‍ഷമായി തുടരുന്ന ആഭ്യന്തരകലാപം ഏറ്റവും രൂക്ഷമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അതിനാല്‍ത്തന്നെ വിഷയത്തില്‍ തുര്‍ക്കി,റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ നടത്തുന്ന ഇടപെടലുകളും ചര്‍ച്ചകളും ശ്രദ്ധേയമാണ്.