ആലപ്പോ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ കിഴക്കന്‍ ആലപ്പോയിലെ വിമതരുടെ തന്ത്രപ്രധാന മേഖല സൈന്യം തിരിച്ചുപിടിച്ചു. സാഖൗര്‍ ജില്ലയാണ് തിരിച്ചുപിടിച്ചത്.
വിമതര്‍ക്കെതിരെ ഉഗ്രപോരാട്ടം നടത്തിയാണു പൂര്‍ണ നിയന്ത്രണം സൈന്യം നേടിയെടുത്തത്. നേരത്തെ, മസകെന്‍ ഹനാനോ ഉള്‍പ്പെടെ ആറു ജില്ലകള്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു.
വിമതരുടെയും ഭീകരഗ്രൂപ്പുകളുടെയും നിയന്ത്രണത്തിലുള്ള ആലപ്പോയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ സെപ്റ്റംബര്‍ മുതല്‍ സൈന്യം നീക്കം ആരംഭിച്ചിരുന്നു.
ഇവിടെ 2,75,000 ആളുകള്‍ ഭീഷണി നേരിടുകയാണ്. ഇവര്‍ക്ക് ഒഴിഞ്ഞുപോകാന്‍ അവസരം നല്‍കാന്‍ മൂന്നാഴ്ച വ്യോമാക്രമണം നിര്‍ത്തിവച്ചിരുന്നെങ്കിലും എന്നാല്‍ കാര്യമായ ഒഴിഞ്ഞുപോക്കുണ്ടായിരുന്നില്ല.
വിമതരുമായുള്ള പോരാട്ടത്തില്‍ ഇതിനോടകം 212 ആളുകളാണ് കൊല്ലപ്പെട്ടെന്നാണ് യുകെ ആസ്ഥാനമാക്കിയ മനുഷ്യാവകാശ സംഘടന പറയുന്നത്.