ജനീവ: സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരായി ലോകത്തുടനീളം ഏഴു കോടിയോളം പേര്‍ ജീവിതത്തിന്റെ ദുരിതമുഖം താണ്ടുന്നതായി യു.എന്‍. അഭയാര്‍ഥി ദുരിത ജീവിതങ്ങളില്‍ ഏറ്റവും കടുപ്പമേറിയവയില്‍ സിറിയയും മ്യാന്മറും ആണെന്ന് യു.എന്‍ രേഖപ്പെടുത്തി.
2017 ന്റെ അവസാനത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ അഭയാര്‍ഥികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയുണ്ടായെന്ന കാര്യവും അഭയാര്‍ഥി ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. തായ്‌ലന്‍ഡിന്റെ മുഴുവന്‍ ജനസംഖ്യക്കൊപ്പം വരും ലോകത്തുടനീളമുള്ള അഭയാര്‍ഥികളുടെ എണ്ണം പരിശോധിച്ചാലെന്നും, 110 പേരില്‍ ഒരാളെന്ന നിലയില്‍ ആണ് ബലപ്രയോഗത്തിലൂടെ ഭവനരഹിതരാക്കപ്പെടുന്നതെന്നും വ്യക്തമാണ്.
അഭയാര്‍ഥികള്‍ക്കുവേണ്ടി കൂടുതല്‍ ക്രിയാത്മകമായ ചുവടുവെപ്പുകള്‍ നടത്താന്‍ ശ്രമിച്ചുവരുകയാണെന്ന് അഭയാര്‍ഥി കമീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. വെറും പത്തു രാജ്യങ്ങളില്‍നിന്നാണ് അഭയാര്‍ഥികളുടെ 70 ശതമാനമെന്നും അദ്ദേഹം ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാത്രം പുതുതായി 1.62 കോടിയോളം പേരാണ് ഭവനരഹിതരായത്. 2.54 കോടി ജനങ്ങളാണ് പേര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പകുതിയില്‍ ഏറെയും കുട്ടികളാണ്. 2016 നേക്കാള്‍ മൂന്നിരട്ടിയാണ് 2017 ലെ കണക്കുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 63 ലക്ഷം പേരാണ് സിറിയയിലെ യുദ്ധമുഖത്തു നിന്നു മാത്രം കഴിഞ്ഞ വര്‍ഷം പുറന്തള്ളപ്പെട്ടത്. മറ്റൊരു 62 ലക്ഷം പേര്‍ രാജ്യത്തിനകത്തും നിന്ന് പല രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്.
പോയവര്‍ഷം ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിച്ചതില്‍ രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണെന്നും യു.എന്‍ പറയുന്നു. 26 ലക്ഷം പേരാണ് അഭയാര്‍ത്ഥികളായി താമസിക്കുന്നത്.