ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് സിറിയയില്‍ 40പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ അഫ്രിനിലെ മാര്‍ക്കറ്റിലായിരുന്നു സ്‌ഫോടനം.

തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

എന്നാല്‍ ആക്രമണത്തില്‍ തുര്‍ക്കിയിലെ കുര്‍ദിഷ് ഗ്രൂപ്പായ വൈ.പി.ജി.ക്ക് ബന്ധമുണ്ടെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ട 40 പേരില്‍ 11 പേര്‍ കുട്ടികളാണ്. 47 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റതായും തുര്‍ക്കിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Top