ഡമ്മാസ്‌കസ്: സിറിയയിലെ ഡമാസ്‌കസിലെ പ്രധാന ജലവിതരണം വിമതരില്‍നിന്നു സൈന്യം പിടിച്ചെടുത്തു.
സൈന്യം പ്രദേശത്ത് സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുകയാണെന്നും ഇവിടെ വിമതര്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ സൈന്യം നീക്കം ചെയ്തുവരുകയാണെന്നും സിറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികൂല കാലവസ്ഥയെ തുടര്‍ന്നു പ്രദേശത്തെ പുനരാധിവാസ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസം വൈകിയെന്നും ജലവിതരണം ഉടന്‍ പുനരാരംഭിക്കുമെന്നും ഗവര്‍ണര്‍ അല ഇബ്രാഹിം പറഞ്ഞു.
പ്രതിമാസം 50 ലക്ഷത്തിലധികം ആളുകളാണു ഈ ജലവിതരണത്തെ ആശ്രയിച്ചിരുന്നത്. പതിനായിരകണക്കിനു ജനങ്ങളെയാണു വിമതര്‍ പ്രദേശത്ത് തടഞ്ഞുവച്ചിരുന്നത്. വിമതരുമായി സേന നടത്തിയ വെടിവയ്പ്പിനെ തുടര്‍ന്നാണു പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം പിടിച്ചെടുത്തത്.