ദമാസ്‌കസ്: സിറിയന്‍ സൈന്യം റാഖയില്‍ 100-ല്‍ അധികം ഐഎസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.
സിറിയന്‍ സൈനിക വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്.
സൈനിക നടപടികള്‍ക്കിടെ 20 ഫാമുകളും, ഗ്രാമങ്ങളും ഭീകരരില്‍ നിന്ന് മോചിപ്പിച്ചുവെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഏറ്റമുട്ടലിനിടെ ആറ് സൈനിക വാഹനങ്ങളും 11 ടാങ്കുകളും 200ലേറെ കൊറുകളും തകര്‍ന്നു.
2014-ലാണ് റാഖയുടെ നിയന്ത്രണം ഭീകരര്‍ പിടിച്ചെടുത്തത്. അതിന് ശേഷം എണ്ണമറ്റ ഭീകരപ്രവര്‍ത്തനങ്ങളാണ് ഇവിടെ അരങ്ങേറിയത്.