വാഷിംഗ്ടണ്‍: സിറിയയില്‍ യുഎസിനൊപ്പം ചേര്‍ന്ന് വ്യോമാക്രമണം നടത്തിയ ബ്രിട്ടനും ഫ്രാന്‍സിനും നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിദഗ്ധമായി നടപ്പാക്കിയ ആക്രമണ പദ്ധതി വിജയിച്ചെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ അഭിമാനിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സിറിയയുടെ രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് അമേരിക്കയും സഖ്യകക്ഷികളും ആക്രമണം നടത്തിയത്. സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങള്‍ മുഴുവന്‍ തകര്‍ക്കുമെന്നും ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.