ഡമാസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമത നഗരത്തില്‍ നടന്ന രാസായുധ പ്രയോഗത്തില്‍ 35 മരണം.
60 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിമത സ്വാധീന മേഖലയായ ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്‌ഖോണിലാണ് സംഭവം. ക്ലോറിന്‍ വാതകമാണ് വര്‍ഷിച്ചത്.
ഇരകള്‍ കൂടുതലും സാധാരണ പൗരന്മാരാണ്. രാസായുധ പ്രയോഗം മൂലം ഇവര്‍ക്ക് ശ്വാസതടസും ഛര്‍ദിലും ഉണ്ടായി. ഇരകളുടെ ചിത്രങ്ങളും അധികൃതര്‍ പുറത്തുവിട്ടു.
സിറിയന്‍ സര്‍ക്കാരോ റഷ്യന്‍ ജെറ്റുകളോ ആണ് രാസായുധപ്രയോഗം നടത്തിയതെന്ന് മനുഷ്യവകാശ സംഘടന ആരോപിച്ചു. എന്നാല്‍ ആരോപണത്തെ സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു.
2014നും 2015നും ഇടയില്‍ മൂന്നു തവണ സിറിയന്‍ സര്‍ക്കാര്‍ സേന രാസായുധം പ്രയോഗിച്ചിരുന്നതായി യുഎന്നും രാസായുധപ്രയോഗത്തിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ന്ധഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ്’ കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുന്ന സള്‍ഫര്‍ മസ്റ്റാര്‍ഡ് സിറിയയിലും ഇറാക്കിലും ഐഎസ് ഭീകരര്‍ പ്രയോഗിച്ചതിന്റെ തെളിവുകളും ലഭിച്ചിരുന്നു.