മോസ്‌കോ: സിറിയന്‍ സൈനിക വ്യോമത്താവളത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ വീണ്ടും റഷ്യ.
അമേരിക്കയുടെ ഇത്തരം നടപടികള്‍ സഹായമാകുന്നത് ഭീകരവാദികള്‍ക്കാണെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മദദേവ് പറഞ്ഞു. ദുമയിലെ പാര്‍ലമെന്റിന്റെ അധോസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകോപനങ്ങളേതുമില്ലാതെയുള്ള അനാവശ്യനടപടിയാണ് അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായത്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് അമേരിക്ക നടത്തിയതെന്ന് മെദദേവ് പറഞ്ഞു. ട്രംപ് ഭരണകൂടം സമ്മതിക്കില്ലായിരിക്കാം പക്ഷേ, ലോകജനതയ്ക്ക് മുന്‍പില്‍ അംഗീകരിക്കപ്പെട്ട ഭരണകൂടമാണ് സിറിയയിലേതെന്നും അത് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖാന്‍ഷെയ്ക്കൂണ്‍ നഗരത്തില്‍ സിറിയന്‍ യുദ്ധവിമാനങ്ങള്‍ രാസായുധാക്രമണം നടത്തി 87 പേരുടെ ജീവനെടുത്ത സംഭവത്തിനു പിന്നാലെയാണ് സിറിയന്‍ വ്യോമത്താവളത്തില്‍ അമേരിക്ക ക്രൂസ് മിസൈല്‍ ആക്രമണം നടത്തിയത്. സിറിയക്ക് പരസ്യപിന്തുണ നല്‍കുന്ന റഷ്യ ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം റഷ്യന്‍ വിദേശകാര്യ മന്ത്രി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നതുവരെയെത്തിയിരുന്നു കാര്യങ്ങള്‍.
ഇനി മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും സിറിയയില്‍ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു വിദേശകാര്യമന്ത്രി സെര്‍ജി ലവോര്‍വ് അമേരിക്കയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും അമേരിക്കന്‍ നടപടിയെ ശക്തമായഭാഷയില്‍ അപലപിച്ചിരുന്നു.