സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇഫ്താറൊരുക്കി സിക്ക് സംഘടന

സിറിയ : സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇഫ്താര്‍ ഒരുക്കി സിക്ക് സംഘടന. ലബനോനിലും ഇറാഖിലുമുള്ള 5000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇഫ്താറിന് ഭക്ഷണമൊരുക്കി യുകെയിലുള്ള സിക്ക് സംഘടന മാതൃകയാകുന്നു . പ്രാദേശിക ലബനീസ് ചാരിറ്റിയായ സവ ഫോര്‍ ഡെവല്പ്പമെന്റ് എയ്ഡിനോപ്പമാണ് ഖല്‍സ ഈ സേവനം ലഭ്യമാക്കുന്നത്.

5000ത്തിലധികം അഭയാര്‍ത്ഥികള്‍ക്കാണ് റംസാന്‍ കിച്ചന്‍ വഴി ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. ഇറാഖിലെ മോസ്യൂളില്‍ 500 അഭയാര്‍ത്ഥി കുട്ടികള്‍ക്കായി പുതിയ വസ്ത്രങ്ങളും ചെരിപ്പും സമ്മാനമായി നല്‍കി.

അഭയാര്‍ഥി ക്യാമ്പിലെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ഈ കുട്ടികള്‍ക്ക് ഈദിന് ഇഫ്താര്‍ ഒരുക്കുന്ന ഒരേയൊരു സംഘടയാണ് ഈ സിക്ക് സംഘടന.

ലബനാന്‍, തുര്‍ക്കി, ഇറാഖ്, സാംബിയ, മലാവി, ഹെയ്ത്തി, ഗ്വാട്ടിമാല, പഞ്ചാബ്, യുണൈറ്റഡ് കിംഗ്ഡം, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ഖല്‍സ എയ്ഡ് സ്ഥാപകനായ രവിന്ദര്‍ സിംഗ് പറഞ്ഞു.

Top