Syrian regime says it has taken full control of Aleppo

ആലപ്പോ: കിഴക്കന്‍ ആലപ്പോയുടെ നിയന്ത്രണം പൂര്‍ണമായും സിറിയന്‍ സൈന്യത്തിന്റെ കയ്യിലായി . വിമതരുമായുള്ള അവസാന വാഹനം വ്യാഴാഴ്ച രാത്രിയോടെ നഗരം വിട്ടു.

കഴിഞ്ഞ എട്ടുദിവസത്തിനകം 34000 പേര്‍ നഗരം വിട്ടതായി റെഡ്‌ക്രോസ് വക്താവ് ഇന്‍ഗി സിഡ്കി പറഞ്ഞു. ഡോക്ടര്‍മാരും റെഡ്‌ക്രോസ് പ്രവര്‍ത്തകരുമായി 400 വാഹനങ്ങള്‍ വെള്ളിയാഴ്ച ആലപ്പോ വിടും.

ഭീകരവാദത്തില്‍നിന്നും ഭീകരരില്‍നിന്നും സിറിയയെ മുക്തമാക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വിമതരുമായി മാസങ്ങളോളം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ആലപ്പോയുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുന്നത്.

റഷ്യയുടെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം ഇവിടെ ആക്രമണം നടത്തിയത്. 2011 മുതല്‍ ആലപ്പോ വിമതരുടെ കൈവശമായിരുന്നു.

Top