ഡമാസ്‌കസ്: അക്രമണം കൊടുമ്പിരി കൊള്ളുന്ന സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന യു.എന്‍ പ്രമേയം പൂര്‍ണ്ണമായും നടപ്പായില്ലെന്നു കുവൈറ്റ്. കൂടാതെ യുദ്ധഭീക്ഷണിയില്‍ ജീവിക്കുന്ന ജനതയ്ക്ക് മാനുഷിക സഹായം എത്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തില്‍, യു.എന്‍ പ്രമേയം നടപ്പിലാക്കുവാന്‍ എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്നും കുവൈറ്റ് വ്യക്തമാക്കി.
സിറിയയില്‍ ഒരു മാസത്തേക്ക് വെടിനിര്‍ത്താനുള്ള പ്രമേയം അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും, ഇതുവരെയും അത് ഭാഗികമായിപ്പോലും നടപ്പിലായിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയിലെ കുവൈറ്റിന്റെ സ്ഥിരം പ്രതിനിധി മന്‍സൂര്‍ അല്‍ ഉതൈബി പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ ഒരു മാസത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കുവൈറ്റും, സ്വീഡനും ചേര്‍ന്ന് സമര്‍പ്പിച്ച പ്രമേയം കഴിഞ്ഞ ശനിയാഴ്ച യു.എന്‍ സുരക്ഷാകൗണ്‍സില്‍ വോട്ടെടുപ്പിലൂടെ പാസാക്കിയിരുന്നു.