ആലപ്പോ: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സിറിയയിലെ അലപ്പോയിലുണ്ടായ റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 99 പേര്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ സത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
ബാഷറുള്‍ അസദിനെതിരെ യുദ്ധം ചെയ്യുന്ന വിമതരം ലക്ഷ്യം വച്ചാണ് റഷ്യയുടെ ആക്രമണം.
ഏതാനും ആഴ്ചകളായി പ്രസിഡന്റ് ബാഷറുള്‍ അസദിന്റെ സൈന്യം ആലപ്പോയില്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. നഗരത്തിന്റെ പലഭാഗവും ആക്രമണത്തില്‍ തകര്‍ന്നു. റഷ്യയാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. ഐഎസിനെ ഉന്മൂലനം ചെയ്യാനെന്ന് പ്രഖ്യാപിച്ചാണ് റഷ്യന്‍ സൈന്യം സിറിയയിലെത്തിയത്.
2012 ന് ശേഷം ആലപ്പോയില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നത് ഇത് ആദ്യമായാണ്. നഗരം പൂര്‍ണമായും പിടിച്ചടക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് സൈന്യത്തിന്റെ നിലപാട്. വിമതരും ശക്തമായ പ്രതിരോധമാണ് നടത്തുന്നത്.