ഡമാസ്‌കസ്: സിറിയയിലെ വിമത സ്വാധീന മേഖലകളില്‍ വീണ്ടും സൈന്യത്തിന്റെ രാസായുധ പ്രയോഗം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നൂറുകണക്കിന് ആളുകളെ ശ്വാസ തടസംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സിറിയന്‍ സൈന്യം നാല് ക്ലോറിന്‍ സിലിണ്ടറുകള്‍ ഹെലിക്കോപ്റ്ററുകള്‍ വഴി വര്‍ഷിച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അതേസമയം അസദ് സര്‍ക്കാര്‍ ഇത് നിഷേധിച്ചിട്ടുണ്ട്.
2014ലും 2015ലും നടന്ന ക്ലോറിന്‍ ആക്രമണങ്ങള്‍ക്ക് സിറിയയിലെ അസദ് ഭരണകൂടം ഉത്തരവാദിയാണെന്ന് നേരത്തെ ഐക്യ രാഷ്ട്രസഭ കണ്ടെത്തിയിരുന്നു.
അഞ്ചു വര്‍ഷത്തിലധികമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേരാണ് അലപ്പോയിലും പരിസര പ്രദേശത്തുമായി കുടുങ്ങിക്കിടക്കുന്നത്.