സിറോ മലബാര്‍ സഭ വ്യാജരേഖ കേസ് : ഒരാള്‍ കൂടി അറസ്റ്റില്‍

arrest

കൊച്ചി : സിറോ മലബാര്‍ സഭാ വ്യാജരേഖാക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതി ആദിത്യയുടെ സുഹൃത്തായ വിഷ്ണു റോയിയാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

ബംഗളൂരുവില്‍ വിഷ്വല്‍ ഡിസൈനറാണ് വിഷ്ണു റോയി. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഇയാളാണ് നല്‍കിയതെന്നാണ് ആദിത്യയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തി വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തത്.

വിശ്വാസി സംഘടനകളുടെ ഭാരവാഹികളുമായി ആദിത്യയ്ക്കുള്ള അടുത്ത ബന്ധവും അന്വേഷിച്ചുവരികയാണ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ട്, ഫാ. ടോണി കല്ലൂക്കാരന്‍ എന്നിവരെയും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യും.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ പണമിടപാട് രേഖകകളുണ്ടാക്കിയെന്നതാണ് കേസ്.

Top