കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയ്ക്ക് വ്യാജ പട്ടയം നിര്‍മ്മിച്ചെന്ന പരാതിയില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്ന് പൊലീസ്. തൃക്കാക്കരയിലെ ഭൂമി വില്‍പ്പനയ്ക്ക് വ്യാജ പട്ടയം നിമിച്ചെന്ന പരാതിയിലണ് പൊലീസ് കേസെടുക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്.
കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഭൂമി വില്‍പ്പന വ്യാജ പട്ടയം നിര്‍മിച്ചാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് കേസെടുക്കണമെന്ന നിര്‍ദ്ദേശമടങ്ങിയ റിപ്പോര്‍ട്ട് സെന്‍ട്രല്‍ പൊലീസ് കോടതിക്ക് കൈമാറിയത്.