കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു. സിറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കരുണാലയത്തിന്റെ ഭൂമി വില്‍പ്പന നടത്തിയ സംഭവത്തിലാണ് കേസെടുത്തത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് പുറമെ മുന്‍ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോഷി പുതുവയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
വിശ്വാസ വഞ്ചന, ഗൂഢാലോചന, തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് ആധാരം രജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭൂമി ഇടപാട് കേസില്‍ നേരെത്തെ രണ്ട് കേസുകള്‍ കോടതി രജിസ്റ്റര്‍ ചെയ്തിരുന്നു.
പെരുമ്പാവൂര്‍ സ്വദേശി ജോഷി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി കേസെടുത്തിരിക്കുന്നത്. കേസില്‍ സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി കേസെടുത്തത്.