കൊച്ചി: കര്‍ദിനാളിനെതിരെ വൈദിക സമിതി രംഗത്ത്. സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ സഭയ്ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരമായില്ലെന്നും, പ്രശ്‌നം പരിഹരിക്കുവാനുള്ള സാധ്യത കര്‍ദിനാള്‍ ഇല്ലാതാക്കിയെന്നുമാണ് വൈദിക സമിതിയുടെ ആരോപണം.
കര്‍ദിനാളിന്റെ ഈസ്റ്റര്‍ പ്രസ്ഥാവനയോടെയാണ് പ്രശ്‌നപിഹാരത്തിനുള്ള സാധ്യത ഇല്ലാതായത്. വൈദിക സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കര്‍ദിനാളിന് കത്തയച്ചു.